NEWS UPDATE

6/recent/ticker-posts

ആത്മീയ വിശുദ്ധിയാണ് ഖാജ നല്‍കിയ സന്ദേശം- താജുദ്ദീന്‍ ദാരിമി

കാസര്‍കോട്: ആത്മീയ ജീവിതം കൊണ്ട് ഇന്ത്യയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിച്ച അജ്മീര്‍ ഖാജാ മുഈനുദ്ദീനുദ്ദീന്‍ ചിശ്തി സകലര്‍ക്കും നല്‍കിയ സന്ദേശം ആ വിശുദ്ധിയായിരുന്നുവെന്നും ആധുനിക യുഗത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അത് മാത്രമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പറഞ്ഞു.[www.malabarflash.com]

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച ഖാജാ പഠനസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മ്മ സംസ്‌കാരത്തിന്റെ ഉന്നത പാഠം പകരാനാണ് മൈലുകള്‍ താണ്ടി ഖാജ ഇന്ത്യയിലെത്തിയതെന്നും അതാണ് ഇന്ത്യന്‍ചരിത്രത്തിന്റെ സവിശേഷതയെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഉമര്‍ ഹുദവി പൂളപ്പാടം പറഞ്ഞു.

സൂഫീ സംഗീതങ്ങള്‍ ആസ്വാദനത്തിലുപരി ആത്മാവിനെ തട്ടിയുണര്‍ത്തുന്നതായിരുന്നുവെന്ന് അന്‍വര്‍ അലി ഹുദവി അഭിപ്രായപ്പെട്ടു. അബ്ദുല്‍ മജീദ് ബാഖവി ചിശ്തിയന്‍ ചിന്തകളുടെ പ്രസക്തിയെ ഗൗരവപൂര്‍വ്വം എടുത്തു പറഞ്ഞു. ഖാജയെ അനുസ്മരിച്ചുള്ള സംഗീത വിരുന്നിന് അഫ്‌സല്‍ കല്ലൂരാവി നേതൃത്വം നല്‍കി.

Post a Comment

0 Comments