NEWS UPDATE

6/recent/ticker-posts

ഒടുവിൽ ആ തീരുമാനം എസ്.ബി.ഐ പിൻവലിച്ചു, സുപ്രധാനമായ രണ്ട് കാര്യങ്ങളിൽ ഇനി ഉപഭോക്താവിന് ആശ്വസിക്കാം

ന്യൂഡൽഹി: ഉപഭോക്താക്കളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് സേവിംഗ്സ് അക്കൗണ്ടുകൾക്ക് എല്ലാ മാസവും മിനിമം ബാലൻസ് നിലനിറുത്തണമെന്ന നിബന്ധന എസ്.ബി.ഐ പിൻവലിച്ചു.[www.malabarflash.com]

മെട്രോ, അർദ്ധ മെട്രോ, ഗ്രാമം എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്.ബി.ഐ മിനിമം ബാലൻസ് നിശ്ചയിച്ചിരുന്നത്. മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് അഞ്ച് മുതൽ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു. ഇക്കാര്യങ്ങളൊക്കെയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
കൂടാതെ, സേവിംഗ്സ് അക്കൗണ്ടുകളുടെ വാർഷിക പലിശ 3 ശതമാനമാക്കിയതായും എസ്.ബി.ഐ അറിയിച്ചു. നിലവിൽ ഒരു ലക്ഷം രൂപയ്ക്കു വരെ 3.25 ശതമാനവും ഒരു ലക്ഷത്തിനു മുകളിലുള്ള അക്കൗണ്ടുകൾക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്. 

അക്കൗണ്ട് ഉടമകൾക്ക് അയക്കുന്ന എസ്.എം.എസിനുള്ള ചാർജും പിൻവലിച്ചതായി ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments