Top News

കൊവിഡ് 19: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ഖലീല്‍ തങ്ങള്‍

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുവാനും നടപ്പില്‍ വരുത്താനും ശ്രദ്ധ ചെലുത്തണമെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭ്യര്‍ഥിച്ചു.[www.malabarflash.com]

നമ്മുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. അവര്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കി കേരളത്തെ കൊറോണ മുക്ത സംസ്ഥാനമാക്കേണ്ടതുണ്ട്. അതിനായി സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി നാം പ്രവര്‍ത്തിക്കണം.

വ്യക്തി സുരക്ഷയും സമൂഹ സുരക്ഷയും ഇസ്ലാമിന്റെ പ്രഥമ പാഠത്തില്‍ പെട്ടതാണ്. ഒരാളുടെ അലംഭാവം സമൂഹത്തിന് ഭീഷണിയാകരുത്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വമേധയാ ചികിത്സ തേടണം. യാത്രകളും പൊതുജന സമ്പര്‍ക്കവും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസികള്‍ ലോക രക്ഷക്കായി പ്രാര്‍ഥനകള്‍ അധികരിപ്പിക്കണം.

Post a Comment

Previous Post Next Post