Top News

വോട്ടര്‍പട്ടിക പുതുക്കല്‍: നേരിട്ട് ഹാജരാകേണ്ടതില്ല; കൊറോണ ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി

തിരുവനന്തപുരം: കൊറോണ 19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ അപേക്ഷിച്ച അര്‍ഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.[www.malabarflash.com]

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ഫോട്ടോ അപ്ലോഡ് ചെയ്യുകയോ ഫോട്ടോ ലഭ്യമാക്കുകയോ ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍ തടസ്സവാദമൊന്നും ഇല്ലെങ്കില്‍ പേര് ഉള്‍പ്പെടുത്തുമെന്നും എന്തെങ്കിലും കാരണത്താല്‍ ഇപ്പോള്‍ പേര് ചേര്‍ക്കുവാന്‍ കഴിയാത്തവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും അവസരം നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Post a Comment

Previous Post Next Post