ബദിയഡുക്ക: രണ്ടു ദിവസം മുമ്പ് പെണ്ണ് കാണുകയും വൈകാതെ തന്നെ വിവാഹ നിശ്ചയത്തിന് തീയ്യതി നിശ്ചയിക്കുകയും ചെയ്തെങ്കിലും തലേനാള്‍ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി.[www.malabarflash.com]
സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതി നാട്ടില്‍ നിന്നും മുങ്ങി. യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയാണ് പീഡനത്തിനിരയായത്.
യുവതിയും മൂത്ത സഹോദരിയും അവരുടെ മകളുമാണ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്. ഇടനിലക്കാരന്‍ മുഖേന കാഞ്ഞങ്ങാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ സിദ്ദിഖ് ഉസ്താദ് എന്നയാള്‍ യുവതിയെ പെണ്ണുകാണുകയും വിവാഹ നിശ്ചയത്തിന് തീയ്യതി കുറിക്കുകയും ചെയ്തു.
നിശ്ചയത്തിന്റെ തലേനാള്‍ വീട്ടിലെത്തിയ യുവാവ് വീട്ടില്‍ വെച്ച് ബലമായി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ മാസം 25നാണ് യുവതിയെ പെണ്ണുകണ്ടത്. രണ്ടു ദിവസം കഴിഞ്ഞ് വിവാഹ നിശ്ചയവും തീരുമാനിച്ചു. എന്നാല്‍ തലേനാള്‍ വൈകിട്ട് സംസാരിക്കാനെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്സിലെത്തിയ യുവാവ് നാലു മണിക്കൂറോളം യുവതിയുമായി മുറിയില്‍ കഴിഞ്ഞതായും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

പ്രതിയുടെ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. ബദിയഡുക്ക സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജികമാക്കിയിട്ടുണ്ട്.
0 Comments