Top News

ഷെയ്ഖ് നിര്‍ദേശിച്ച കൊറോണ മരുന്ന് വിററ കല്ലുകെട്ട് മേസ്തിരിയെ പോലീസ് പൊക്കി

കാസര്‍കോട്: കൊറോണയ്ക്ക് മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പന നടത്തിയ വ്യാജ വൈദ്യനെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാനഗര്‍ ചാലാ റോഡില്‍ കല്ലുകെട്ട് മേസ്തിരിയായ ഹംസയെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.[www.malabarflash.com]

കൊറോണയ്ക്ക് മരുന്ന് എന്ന് പറഞ്ഞ് ദ്രാവകം തയ്യാറാക്കി വില്‍പന നടത്തുന്നതായി വിവരം ലഭിച്ച പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ദ്രാവകം കസ്റ്റഡിയിലെടുത്തു. 

ഷെയ്ഖ് നിര്‍ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് ദ്രാവകം വില്‍പന നടത്തിയത്. ഇത്തരം വ്യാജ സിദ്ധന്മാര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

Post a Comment

Previous Post Next Post