Top News

കാസര്‍കോട് കോവിഡ് ബാധിതരുടെ എണ്ണം 19 ആയി; ജില്ലയില്‍ കര്‍ശന നിയന്ത്രണം

കാസറകോട്:  കോവിഡ്- 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച ജനത കര്‍ഫ്യൂ കഴിഞ്ഞാലും കേരളത്തില്‍ കര്‍ഫ്യൂ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച ഒമ്പത് ജില്ലകളിലും കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. കാസറകോട് നിയന്ത്രണം കൂടുതൽ ശക്തമാക്കി.[www.malabarflash.com]

പൊതുഗതാഗതത്തിന് നിരോധനം ഏര്‍പെടുത്തി. ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബസുകള്‍ സര്‍വ്വീസ് നടത്തില്ല. അതേസമയം അവശ്യസാധനങ്ങള്‍ ലഭ്യമാക്കും. രാത്രി ഒമ്പത് മണിക്ക് ശേഷം വീടുകളില്‍ തന്നെ കഴിയണം. ആരും കൂട്ടംകൂടരുത്.

ഞായറാഴ്ച അഞ്ചു കേസുകള്‍ കൂടി സ്ഥിരീകരിച്ച് കാസര്‍കോട് കോവിഡ് ബാധിതരുടെ എണ്ണം 19 ആയി. അഞ്ചു പേരും ദുബൈയിൽ നിന്നും എത്തിയവരാണ് എന്നാണു വിവരം.


Post a Comment

Previous Post Next Post