Top News

മംഗളൂരുവിലേക്ക് പോകുന്ന രോഗികള്‍ക്ക് സംരക്ഷണം വേണം: എംസി ഖമറുദ്ധീന്‍

കാസര്‍കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഡയാലിസിസ് ചെയ്യേണ്ടവരടക്കമുള്ള രോഗികള്‍ ദുരിതമനുഭവിക്കുകയാണെന്നും ഇവര്‍ക്ക് മതിയായ സൗകര്യമൊരുക്കണമെന്നും എംസി ഖമറുദ്ധീന്‍ എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എംഎല്‍എ കത്ത് നല്‍കി.[www.malabarflash.com]

മഞ്ചേശ്വരത്തെ അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ ഏറെയും മംഗളൂരിവിനെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. കാസര്‍കോട്ടെ ആസ്പത്രികളില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതിലധികം ഡയാലിസിസ് രോഗികള്‍ ജില്ലയിലുണ്ട്. മംഗളൂരു അതിര്‍ത്തിയില്‍ ശക്തമായ പൊലീസ് പരിശോധന നടത്തി ആളുകളെ തടയുകയാണ്. 

ഡയാലിസിസ് രോഗികള്‍ക്ക് കാസര്‍കോട്ട് തന്നെ മതിയായ സംവിധാന മൊരുക്കിയോ കര്‍ണ്ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് യാത്രാ ഇളവ് ചെയ്‌തോ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഖമറുദ്ധീന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post