Top News

നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കലക്ടർ മുങ്ങി; പൊങ്ങിയത് കാൺപൂരിൽ

കൊല്ലം: വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കളക്ടര്‍ അനുപം മിശ്ര കേരളത്തില്‍ നിന്നും മുങ്ങി. 19 ാം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു സബ്കളക്ടര്‍.[www.malabarflash.com]

വ്യാഴാഴ്ച  രാവിലെ ആരോഗ്യ നില പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല.

തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ ലഭിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ചുകൊണ്ട് സബ്കളക്ടറുടെ മറുപടി ലഭിക്കുന്നത്.

ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടര്‍ സ്ഥലം വിട്ടത്.

2016 ബാച്ചിലെ ഐ.എ.എസ് ഇദ്യോഗസ്ഥനാണ് അനുപം മിശ്ര.

Post a Comment

Previous Post Next Post