Top News

കോവിഡിന് വ്യാജചികിത്സ; മോഹനന്‍ വൈദ്യര്‍ അറസ്റ്റിൽ, ജാമ്യമില്ലാ കുറ്റം ചുമത്തി

തൃശൂർ: കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയ മോഹനന്‍ വൈദ്യര്‍ തൃശൂരില്‍ അറസ്റ്റില്‍. പട്ടിക്കാടുള്ള ചികിത്സ കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തി.[www.malabarflash.com]

കോവി‍ഡ് അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ എത്തിയ മോഹനൻ വൈദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേർന്നു തടഞ്ഞു.
ചികിത്സിക്കാനെത്തിയതല്ല, ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണ് എന്നായിരുന്നു മോഹനൻ വൈദ്യരുടെ വാദം.

ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘവും എസിപിയുടെ നേതൃത്വത്തിൽ പോലീസ് സംഘവും ചോദ്യംചെയ്തു.

Post a Comment

Previous Post Next Post