Top News

വരന്റെ അച്ഛനും വധുവിന്റെ അമ്മയും വീണ്ടും ഒളിച്ചോടി

സൂറത്ത്:  ഒളിച്ചോടി തിരിച്ചെത്തിയ വരന്റെ അച്ഛനും വധുവിന്റെ അമ്മയും വീണ്ടും ഒളിച്ചോടി. നേരത്തെ മക്കളുടെ വിവാഹത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയായിരുന്നു വരന്റെ അച്ഛൻ ഹിമ്മത്ത് പാണ്ടവും വധുവിന്റെ അമ്മ ശോഭന റാവലും ഒളിച്ചോടിയത്.[www.malabarflash.com]

പോലീസ് ഇടപെടുകയും വാർത്തയാവുകയും ചെയ്തതോടെ ഇവർ തിരിച്ചെത്തി. എന്നാൽ ഒരു മാസങ്ങൾക്കുശേഷമാണ് ഇവർ വീണ്ടും ഒളിച്ചോടുന്നത്. ഗുജറാത്തിലാണ് സംഭവം.

ഫെബ്രുവരി 29നാണ് ഇവരെ കാണാതായത്. എന്നാല്‍ ഇത്തവണ പരാതിയുമായി ബന്ധുക്കൾ ആരും എത്തിയില്ല. ഇവർ സൂറത്തില്‍ വീടെടുത്ത് താമസം തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം.

46കാരനായ ഹിമ്മത്ത് പാണ്ടവും 43കാരിയായ ശോഭന റാവലും ഒളിച്ചോടിയതോടെ മക്കളുടെ വിവാഹം മുടങ്ങിയിരുന്നു. ജനുവരി 10ന് ആദ്യം ഒളിച്ചോടിയ ഇവരെ ജനുവരി 26ന് പൊലീസ് കണ്ടെത്തി. അന്ന് ഹിമ്മത്ത് വീട്ടുകാർക്കൊപ്പം പോയി. എന്നാൽ ശോഭനയെ സ്വീകരിക്കാൻ ഭർത്താവ് തയാറായില്ല. ഇതിനുശേഷം സ്വന്തം വീട്ടിലാണ് ശോഭന താമസിച്ചിരുന്നത്.

ശോഭനയും ഹിമ്മത്തും ചെറുപ്പത്തിൽ പ്രണയത്തിലായിരുന്നു. വിവാഹിതയായി ശോഭന മറ്റൊരു നാട്ടിലേക്ക് പോയി. പിന്നീട് മക്കളുടെ വിവാഹസമയത്താണ് ഇവർ കണ്ടുമുട്ടുന്നത്. ഇതോടെ വീണ്ടും പ്രണയത്തിലാവുകയായിരുന്നു.

Post a Comment

Previous Post Next Post