NEWS UPDATE

6/recent/ticker-posts

24 മ​ണി​ക്കൂ​റി​ൽ 427 മ​ര​ണം; കോ​വി​ഡ് മ​ര​ണ​ത്തി​ൽ ചൈ​ന​യെ പി​ന്ത​ള്ളി ഇ​റ്റ​ലി

ഇ​റ്റ​ലി: കോ​വി​ഡ്-19 മ​ര​ണ​ത്തി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് ഇ​റ്റ​ലി. വ്യാ​ഴാ​ഴ്ച 427 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ഇ​റ്റ​ലി​യി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,405 ആ​യി. 41,035 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും ആ​ളു​ക​ൾ മ​രി​ച്ചി​രി​ക്കു​ന്ന​ത്.[www.malabarflash.com]

അ​തേ​സ​മ​യം, വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നു സം​ശ​യി​ക്കു​ന്ന ചൈ​ന​യി​ൽ പു​തു​താ​യി എ​ട്ടു മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 80,928 പേ​ർ​ക്കാ​ണ് ചൈ​ന​യി​ൽ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ വ്യാ​ഴാ​ഴ്ച പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വെ​ന്നു ക​ണ്ടെ​ത്തി​യ 34 പേ​രും ഉ​ൾ​പ്പെ​ടും.

5,322 പേ​ർ​ക്കാ​ണ് ഇ​റ്റ​ലി​യി​ൽ വ്യാ​ഴാ​ഴ്ച കോ​വി​ഡ്-19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 33,190 പേ​ർ ഇ​പ്പോ​ഴും രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 2,498 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. 4,440 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ബു​ധ​നാ​ഴ്ച ഇ​റ്റ​ലി​യി​ൽ 475 പേ​ർ മ​രി​ച്ചി​രു​ന്നു.

സ്പെ​യി​ൻ, ജ​ർ​മ​നി, അ​മേ​രി​ക്ക, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ബെ​ൽ​ജി​യം, നെ​ത​ർ​ല​ൻ​ഡ്സ്, ഓ​സ്ട്രി​യ, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ്-19 രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ന​ത്ത കു​തി​പ്പ് ദൃ​ശ്യ​മാ​കു​ന്നു​ണ്ട്. സ്പെ​യി​നി​ൽ 165 പേ​രും ഇ​റാ​നി​ൽ 149 പേ​രും വ്യാ​ഴാ​ഴ്ച മ​രി​ച്ചു. ഇ​റാ​നി​ൽ 1046 പേ​ർ​ക്കും സ്പെ​യി​നി​ൽ 2626 പേ​ർ​ക്കു​മാ​ണ് പു​തു​താ​യി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, 9,818 ആ​ളു​ക​ളാ​ണ് കോ​വി​ഡ്-19 ബാ​ധി​ച്ച് ലോ​ക​ത്താ​ക​മാ​നം മ​രി​ച്ചി​രി​ക്കു​ന്ന​ത്. 177 രാ​ജ്യ​ങ്ങ​ളി​ലാ​യി 236,684 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

Post a Comment

0 Comments