Top News

ബി പി പ്രദീപ് കുമാര്‍ കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്

കാസര്‍കോട്: ജില്ല യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ബി പി പ്രദീപ് കുമാറിനെ തെരെഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ സംഘടന തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടന്നത്.[www.malabarflash.com]

മനാഫ് നുള്ളിപ്പാടിയെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്.ഔണ്‍ലൈനില്‍ കൂടിയാണ് വേട്ടെടുപ്പ് നടന്നത് .

കേരള വിദ്യാര്‍ത്ഥി യൂണിയന്‍ യൂണിറ്റ് ഭാരവാഹിയായി രാഷ്ട്രീയ അരങ്ങേറ്റം. പിന്നീട് കെ എസ് യു. താലൂക്ക് താലൂക്ക് ഭാരവാഹി, ജില്ല കെ എസ് യു ഉപാധ്യക്ഷന്‍, കെ എസ് യു ജില്ലാ അധ്യക്ഷന്‍ എന്നീ നിലയില്‍ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചു. 

രാഷ്ട്രീയത്തിനുപരി കല സാഹിത്യ മേഖലയിലും തിളങ്ങാന്‍ പ്രദീപ്ന് സാധിച്ചു. പൂരക്കളി - മറത്തു കളി പണിക്കരായി നിരവധി ക്ഷേത്രങ്ങളിലും -കഴകങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.കൂടാതെ കേരള സ്റ്റേറ്റ് പൂരക്കളി അക്കാദമി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പറക്കളായി ചേമന്തോട്ടെ വ്യാപാരി നാരായണന്റെയും, അങ്കണവാടി വര്‍ക്കര്‍ ഇന്ദിരയുടെയും മകനാണ് ബിപി പ്രദീപ് കുമാര്‍. പ്രദീപ് കുമാറിന്റെ വിജയം അര്‍ഹതയ്ക്കുള്ള അംഗീകാരമായിട്ടാണ് പ്രവര്‍ത്തകര്‍ വിലയിരുത്തന്നത്.

Post a Comment

Previous Post Next Post