Top News

യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ചു

ബേക്കൽ: പനയാൽ പള്ളാരത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. പള്ളാരം പൂടംകല്ലടുക്കത്തെ നാരായണന്റെയും കാർത്യായനിയുടെയും മകൾ വിനിത (30)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.[www.mlabarflash.com]

അമ്മ വീടിനു പുറത്തിരിക്കെ യുവതി മുറിക്കുള്ളിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. മുറിക്കുള്ളിൽ നിന്നും തീയും പുകയും കണ്ട തൊട്ടടുത്ത വീട്ടിലെ ബന്ധുക്കൾ എത്തി കതക് തുറക്കാൻ ശ്രമിക്കുന്ന തിനിടയിൽ സമീപത്തെ കടയിലുണ്ടായിരുന്നവരും രക്ഷാപ്രവർത്തനത്തിനെത്തി. കതക് തകർത്ത് യുവതിയെ പുറത്തെടുത്തു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒന്നര വർഷം മുൻപാണ് വിവാഹം നടന്നത്.  കാഞ്ഞങ്ങാട് ജില്ലാ സ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തഹസിൽ ദാരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മൃതദേഹ പരിശോധന നടത്തും.

ഭർത്താവ്: സുരേഷ്,
സഹോദരങ്ങൾ: വിനോദ് (ഗൾഫ്) പരേതനായ വിജയൻ
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post