NEWS UPDATE

6/recent/ticker-posts

എസ് വൈ എസ് ജില്ലാ യുവജനറാലി ശനിയാഴ്ച; സമാപന സമ്മേളനം കാന്തപുരം ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ ഈ മാസം 15ന് ശനിയാഴ്ച കാസര്‍കോട്ട് എസ് വൈ എസ് ജില്ലാ യുവജന റാലി നടക്കും.[www.malabarflash.com]

വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. റാലിയിലും പൊതു സമ്മേളനത്തിലും പതിനായിരത്തിലേറെ പേര്‍ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
2500 പേര്‍ സംബന്ധിക്കുന്ന പ്രതിനിധി സമ്മളേനം ശനിയാഴ്ച രാവിലെ 9.30ന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 14ന് വൈകിട്ട് 5.00 ന് നഗരിയില്‍ പതാക ഉയരും.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും എന്‍ പി ആറിനെതിരെയും രാജ്യ വ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പകരുന്ന ശക്തമായ പ്രതിഷേധമാകും ജില്ലായുവജന റാലി. 

സമസ്ത കേരള സുന്നി യുവജന സംഘം 14 ജില്ലകളില്‍ രണ്ട് മാസമായി സംഘടിപ്പിച്ച യുവജനറാലികളുടെ സമാപനമാണ് കാസര്‍കോട് നടക്കുന്നത്. യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശത്തില്‍ ആറു മാസം ജില്ലയില്‍ നടപ്പിലാക്കിയ 50 ഇന കര്‍മ പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കൂടിയാണ് റാലിയും സമ്മേളനവും.
14ന് വെള്ളിയാഴ്ച വൈകിട്ട് 4.30ന് തളങ്കര മാലിക്ദീനാര്‍ മഖാമില്‍ സിയാറത്തിന് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നേതൃത്വം നല്‍കും. തളങ്കരയില്‍ നിന്നും വിദ്യാനഗറിലെ പ്രതിനിധി സമ്മേളന നഗരിയിലേക്ക് പതാകജാഥ പുറപ്പെടും. വൈകിട്ട് 5.00ന് സ്‌കൗട്ട് ഭവന് മുമ്പിലുള്ള പ്രിന്‍സ് അവന്യൂവിലെ യൂത്ത് സ്‌ക്വയറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തും. 

2500 സ്ഥിരം പ്രതിനിധികളെ വരവേല്‍ക്കാനുള്ള വിശാലമായ സൗകര്യങ്ങളാണ് യൂത്ത് സക്വയറില്‍ ഒരുക്കുന്നത്.
15ന് ശനിയാഴ്ച രാവിലെ 7.30ന് നഗരിയില്‍ മഹളറത്തുല്‍ ബദ്‌രിയ്യ ആത്മീയ സംഗമം നടക്കും. നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. സയ്യിദ് ശഹീര്‍ ബുഖാരി പ്രാരംഭ പ്രാര്‍ഥന നടത്തും. മുക്രി ഇബ്രാഹീം ഹാജി, കൊവ്വല്‍ ആമു ഹാജി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, അശ്‌റഫ് നായിമാര്‍മൂല ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, പ്രകാശനം നിര്‍വ്വഹിക്കും.
9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദുമ, എം സി ഖമറുദ്ദീന്‍ എം എല്‍ എ മഞ്ചേശ്വരം, മുനീര്‍ ബാഖവി തുരുത്തി മുഖ്യാതിഥികളാകും. എന്‍ എ അബൂബക്കര്‍ നായമാര്‍മൂല, പി ബി അഹ്മദ് ചെങ്കള, നാസര്‍ പള്ളങ്കോട് പ്രകാശനം നിര്‍വ്വഹിക്കും.
സംസ്‌കാരം, സദാചാരം വിഷയത്തില്‍ നടക്കുന്ന പഠന സെഷന് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലവും മതം ആദര്‍ശം സെഷന് റഹ്മത്തുല്ലാഹ് സഖാഫി എളമരവും നേതൃത്വം നല്‍കും.
രാവിലെ 11.15ന് പൗരത്വം ഔദാര്യമല്ല വിഷയത്തില്‍ സെമിനാര്‍ നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കെ വി കുഞ്ഞിരാമന്‍ ഉദുമ, എ അബ്ദു റഹ്മാന്‍, ഹകീം കുന്നില്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹമീദ് ബെദിര, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, സ്വാദിഖ് ആവളം പ്രസംഗിക്കും.
ഉച്ചക്കു ശേഷം വിദ്യാഭ്യാസം, രാഷ്ട്രീയം, തൊഴില്‍ എന്നീ വിഷയങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ക്ക് ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, റഹ്മത്തുല്ലാഹ് സഖാഫി നേതൃത്വം നല്‍കും. വൈകിട്ട് 3ന് പ്രസ്ഥാനിക സെഷനില്‍ എസ് വൈ എസിന്റെ വര്‍ത്തമാനം സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് അവതരിപ്പിക്കും. സി അബ്ദുല്ല ഹാജിയെ ആദരിക്കും. ശകീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട്, റഫീഖ് സഅദി ദേലമ്പാടി, ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗിക്കും.
3.30ന് ഗുരു സന്നിധിയില്‍ സെഷന്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ ആമുഖത്തോടെ തുടക്കം കുറിക്കും. സമസ്ത ഉപാദ്ധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരും, മുശാവറ മെമ്പര്‍ താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരും പ്രതിനിധികള്‍ക്ക് ആത്മീയോപദേശം നല്‍കും. സയ്യിദ് മുഹമ്മദ് മദനി മൊഗ്രാല്‍ പ്രാര്‍ഥന നടത്തും.
ജില്ലാ യുവജനറാലി 4.30ന് നഗരിയില്‍ നിന്ന് പുറപ്പെടും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക കൈമാറി ഉദ്ഘാടനം ചെയ്യും. പതാകയേന്തിയ 1000 ടീം ഒലീവിനു പിറകിലായി 365 യൂണിറ്റിലെ പ്രവര്‍ത്തകര്‍ റാലിയില്‍ അണി നിരക്കും. പുതിയ ബസ്റ്റാന്റ് ചുറ്റി നഗരിയില്‍ സമാപിക്കും.
സമാപന സമ്മേളനം കാസര്‍കോട് നുള്ളിപ്പാടിയില്‍ തയ്യാറാക്കിയ ഇ കെ ഹസന്‍ മുസ്ലിയാര്‍ നഗറില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്തിന്റെ പ്രാര്‍ഥനയോടെ വൈകിട്ട് 5.30ന് ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അനുഗ്ര പ്രഭാഷണവും ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പേരോട് അബ്ദു റഹ്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും.

ടീം ഒലീവ് സമര്‍പ്പണം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയും ദാറുല്‍ ഖൈര്‍ ഭവന പദ്ധതി ഉദ്ഘാടനം ജനറല്‍ സെക്രട്ടറി മജീദ് കക്കാടും മഈശ സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലവും നിര്‍വ്വഹിക്കും. പുസ്തകപ്രകാശനംകേരള മുസ് ലിം ജമാഅത്ത് ജില്ലാ ഫിനാന്‍സ് സെക്രട്ടറി ഹകീം കളനാടിന് കോപ്പി നല്‍കി ഐ സി എഫ്, യു എ ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ നിര്‍വ്വഹിക്കും.
സയ്യിദ് ഹസന്‍ അഹ്ദല്‍, സയ്യിദ് അതാഉല്ലാഹ് തങ്ങള്‍ ഉദ്യാവരം, സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് മുനീര്‍ അഹദല്‍, കെ പി ഹുസൈന്‍ സഅദി, അബ്ദു റഷീദ് സൈനി, സുലൈമാന്‍ കരിവെള്ളൂര്‍, സി എന്‍ ജാഫര്‍ സ്വാദിഖ്, അശ്രഫ് സഅദി ആരിക്കാടി പ്രസംഗിക്കും.
ജില്ലാ എസ് വൈ എസ് പ്രസിഡന്റ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സ്വാഗത സംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മീഡിയാ കമ്മറ്റി ചെയര്‍മാന്‍ സി എല്‍ ഹമീദ്, മൂസ സഖാഫി കളത്തൂര്‍, അശ്‌റഫ് കരിപ്പൊടി, റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments