Top News

ജേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു

ആലപ്പുഴ: ചേര്‍ത്തല ഒറ്റപ്പുന്നയില്‍ ജേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു. പട്ടണക്കാട് സ്വദേശി ശിവന്‍ (45) ആണ് സഹോദരന്‍ ബാബുവിന്റെ കുത്തേറ്റ് മരിച്ചത്.കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ബാബുവിനായി പോലിസ് തെരച്ചില്‍ തുടങ്ങി.[www.malabarflash.com]

ചേര്‍ത്തല ഒറ്റപ്പന്ന റെയില്‍വേ ക്രോസിന് സമീപത്ത് വച്ചുണ്ടായ സംഘര്‍ഷത്തിനിടെയാണ് ശിവന് കുത്തേറ്റത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ശിവന്‍ മൂന്ന് സഹോദരങ്ങളുമായി ചേര്‍ന്ന്, ഒറ്റപ്പുന്ന റെയില്‍വേ ക്രോസിന് സമീപത്ത് ഹോട്ടല്‍ നടത്തിവരുകയായിരുന്നു. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. 

ശിവന്‍ വയലാര്‍ സ്വദേശിയാണെങ്കിലും, കുറെ നാളായി പട്ടണക്കാട് പാറയില്‍ ഭാഗത്താണ് താമസം. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post