Top News

ഡല്‍ഹി കലാപം: ഇരകള്‍ക്ക് ആദ്യഘട്ട സഹായം കൈമാറി മര്‍കസ്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിതര്‍ക്ക് ഭക്ഷണക്കിറ്റുകള്‍ നല്‍കി മര്‍കസ്. അരിയും പലവ്യജ്ഞ്‌നങ്ങളുമടങ്ങുന്ന കിറ്റാണ് കലാപബാധിത പ്രദേശമായ കര്‍ദംപുരിയിലെ 20 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ കൈമാറിയത്.[www.malabarflash.com]

ഡല്‍ഹി കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ഖാരിഅ് സഹീര്‍ അഹ്മദ് നേതൃത്വം നല്‍കി.
ഭക്ഷണക്കിറ്റുകള്‍ക്ക് പുറമെ വീട്ടുപകരണങ്ങള്‍, ഉന്തുവണ്ടികള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, ഷോപ്പ് നവീകരണ സഹായങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ അടുത്ത ഘട്ടങ്ങളിലായി മര്‍കസിന് കീഴില്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ നടപ്പിലാക്കും. 

സഹായത്തിനായി മര്‍കസിന് കീഴില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രാദേശിക ഇമാമുരായ സഹീര്‍ അഹമ്മദ്, മൗലാനാ ഇര്‍ശാദ്, മൗലാനാ ജാവേദ് മൗലാനാ മുഹമ്മദ് ഫൈറൂസ് എന്നിവരെ മര്‍കസ് ഇതിനകം നിയോഗിച്ചു.
മര്‍കസ് ദല്‍ഹി കോഡിനേറ്റര്‍ നൗഷാദ് സഖാഫി, ശാഫി നൂറാനി, സിദ്ധീഖ്, ഡോ.ഖാദര്‍ നൂറാനി, നൗഫല്‍ ഖുദ്‌റാന്‍, സാദിഖ് നൂറാനി, ശാഹിദ് നിസാമി, അബ്ദുറഹ്മാന്‍ ബുഖാരി എന്നിവരുടെ നേതൃത്വത്തിലാണ് സഹായ പദ്ധതികള്‍ ഏകോപിക്കുന്നത്. മര്‍കസിന്റെ സഹായ പദ്ധതിയുമായി സഹകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: +91 94004 00074

Post a Comment

Previous Post Next Post