NEWS UPDATE

6/recent/ticker-posts

ഡൽഹി കലാപകാരികളെ വിമർശിച്ച് പോസ്റ്റർ ഒട്ടിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: ഡൽഹിയിൽ കലാപത്തിന് നേതൃത്വം നൽകിയവരെ വിമർശിച്ച് പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com] 

പാലക്കാട് മലമ്പുഴ ഐ.ടി.ഐയിലെ എസ്.എഫ്.ഐ നേതാക്കൾക്കെതിരെയാണ് കേസ്. യൂനിറ്റ് പ്രസിഡന്‍റ് ജിതിൻ, സെക്രട്ടറി സുജിത് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പ്രകോപനം സൃഷ്ടിച്ചുവെന്ന് കാട്ടി ഐ.പി.സി 153 പ്രകാരമാണ് മലമ്പുഴ പോലീസ് കേസെടുത്തത്.

കേസെടുത്തതുമായി ബന്ധപ്പെട്ട കാര്യം പരിശോധിച്ചുവരികയാണെന്നും കലാപകാരികൾ അഴിഞ്ഞാടുന്ന ഇന്ത്യയല്ല ഞങ്ങളുടെ ഇന്ത്യ എന്നാണ് എസ്.എഫ്.ഐ ഉദ്ദേശിച്ചതെന്നും ജില്ല സെക്രട്ടറി ദിനനാഥ് പറഞ്ഞു.

ഐ.പി.സി 153 പ്രകാരം കലാപം സൃഷ്ടിക്കുക ലക്ഷ്യമിട്ട് മനപൂർവം പ്രകോപനമുണ്ടാക്കിയെന്നതിനാണ് കേസ്. ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Post a Comment

0 Comments