Top News

ഭര്‍ത്താവ് പിണങ്ങി വീട്ടുവരാന്തയില്‍ കിടന്നു; ഉണര്‍ന്നുനോക്കിയപ്പോള്‍ കണ്ടത് വീട്ടിനകത്ത് ഭാര്യയുടെ മൃതദേഹം

നീലേശ്വരം: ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് പിണങ്ങി വീട്ടുവരാന്തയില്‍ കിടന്നു. രാവിലെ ഉറക്കമുണര്‍ന്ന് വീട്ടിനകത്തുകയറിയപ്പോള്‍ കണ്ടത് ഭാര്യയുടെ മൃതദേഹം.[www.malabarflash.com]

ബദിയടുക്ക സ്വദേശിനിയും പേരോല്‍ വട്ടപ്പൊയില്‍ കപ്പണക്കാലിലെ മനോജിന്റെ ഭാര്യയുമായ വിനയ(24)യെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഒന്നരവര്‍ഷം മുമ്പാണ് മനോജ് വിനയയെ വിവാഹം ചെയ്തത്. പിന്നീട് ഗള്‍ഫില്‍പോയ മനോജ് ഒരുമാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തിയശേഷം മനോജും വിനയയും തമ്മില്‍ മിക്കപ്പോഴും വഴക്കിട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു. തിങ്കളാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുകൂടിയിരുന്നു. ഭാര്യയുമായി പിണങ്ങി മനോജ് വീടിന് പുറത്താണ് കിടന്നിരുന്നത്. 

ചൊവ്വാഴ്ച രാവിലെ വിനയ ഉണരാത്തതിനെതുടര്‍ന്ന് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് വിനയയെ മുറിക്കകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. 

സംഭവമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post