NEWS UPDATE

6/recent/ticker-posts

ഡല്‍ഹി വെടിവെപ്പ്: ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന രണ്ട് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മയ് ബിസ്വാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി.[www.malabarflash.com] 

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ഗ്യാനേഷിന് പകരം ഇടക്കാല ചുമതല നല്‍കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പുതിയ ഡിസിപിയായി നിയമിക്കാന്‍ യോഗ്യരായ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസിപി ചിന്മയ് ബിസ്വാള്‍ ചുമതലകള്‍ ഉടന്‍ ഒഴിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും പോലീസ് നിരീക്ഷകന്റെയും റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ പരിഗണിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ചിന്മയ് ബിസ്വാള്‍ സ്വീകരിച്ച നടപടികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Post a Comment

0 Comments