Top News

വിദ്യാഭ്യാസ മേഖലക്ക് 99,300 കോടി; ഉന്നത വിദ്യാഭ്യാസത്തിന് ‘സ്റ്റഡി ഇന്‍ ഇന്ത്യ’ പദ്ധതി

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖല ഊര്‍ജിതപ്പെടുത്തുന്നതിനായി ‘സ്റ്റഡി ഇന്‍ ഇന്ത്യ’ പദ്ധതി. ഇതോടെ ഉന്നത പഠനത്തിനായി വിദേശങ്ങളിലേക്ക് പോകേണ്ടി വരുന്നത് ഒഴിവാക്കാനാകുമെന്ന് ധനമന്ത്രി പറഞ്ഞു.[www.malabarflash.com]

വിദ്യാഭ്യാസ മേഖലക്ക് 99,300 കോടി നീക്കിവച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ പദ്ധതി വന്‍ വിജയമാണ്. സ്‌കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നു. ഓണ്‍ലൈന്‍ ഡിഗ്രി വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടങ്ങും. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ വിദേശ നിക്ഷേപവും വിദേശ വായ്പയും കൊണ്ടുവരും. ദേശീയ പോലീസ്, ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലകള്‍ സ്ഥാപിക്കും.

കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൊണ്ടുവരും. എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ് നടപ്പാക്കും. 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും. സ്‌കില്‍ ഡെവലപ്പ്മെന്റിന് 3000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷം നിര്‍ദേശങ്ങള്‍ ലഭിച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി.

Post a Comment

Previous Post Next Post