Top News

കേരളാ മുസ്‌ലിം ജമാഅത്ത് നാട്ടുവിചാരത്തിന് തുടക്കം

കാസറകോട്: കേരളാ മുസ്‌ലിം ജമാഅത്ത് ഉമറാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 300 ഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്ന നാട്ടുവിചാരം പരിപാടിക്ക് പ്രൗഡ തുടക്കം.[www.malabarflash.com]

 പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ചെങ്കള എര്‍മാളം താജുല്‍ ഉലമാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നിര്‍വ്വഹിച്ചു. മൊയ്തീന്‍ കുഞ്ഞി ഹാജി എര്‍മാളം അധ്യക്ഷത വഹിച്ചു. 

സയ്യിദ് യു പി എസ് അലവിക്കോയ അല്‍ ജിഫ്‌രി പ്രാര്‍ഥന നടത്തി. "സൗഹൃദം സാധ്യമാണ്, സൗഹൃദം ഒരുമയാണ്"എന്ന വിഷയം ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അവതരിപ്പിച്ചു. ബി എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. 

അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള , സി എല്‍ ഹമീദ് , മുഹമ്മദ് ടിപ്പു നഗര്‍, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, അബ്ദുല്‍ ഖാദര്‍ അറഫ, അഹമ്മദ് എളിഞ്ച, മുനീര്‍ എര്‍മാളം, ഇത്തിഹാദ് മുഹമ്മദ് ഹാജി, ബാത്തിഷ സഖാഫി, അബ്ദുല്‍ ഖാദര്‍ ഹിമമി, ബി എം അഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹസൈനാര്‍ വി കെ സ്വാഗതവും അബൂബക്കര്‍ എ കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post