Top News

ഭാര്‍ത്താവ് മരിച്ച വിഷമത്തില്‍ ഭാര്യ മാലിന്യ സംസ്‌കരണ കുഴിയില്‍ ചാടി ആത്മഹത്യ ചെയ്തു

അമ്പലത്തറ: ഭര്‍ത്താവ് മരിച്ച വിഷമത്തില്‍ ഭാര്യ സ്വകാര്യ കമ്പനിയുടെ മാലിന്യ സംസ്‌കരണ കുഴിയില്‍ ചാടി ആത്മഹത്യ ചെയ്തു . പാറപ്പള്ളി കുമ്പളയിലെ ഉമാവതി (46) യാന്ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് കുഴിയില്‍ ചാടി മരിച്ചത്.[www.malabarflash.com]

അഞ്ചു മാസം മുമ്പ് ഭര്‍ത്താവ് കുഞ്ഞികൃഷ്ണന്‍ ആചാരി എറണാകുളത്ത് വെച്ച് ജോലിക്കിടയില്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാണുമെന്ന് കരുതുന്നു.

ഹോസ്പിറ്റലില്‍ പോകാന്‍ വേണ്ടി ഉച്ചക്ക് ശേഷം സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിയ വീട്ടമ്മ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യ സംസ്‌കരണ കുഴിക്ക് സമീപം ബേഗും ചെരിപ്പും കണ്ടത്തിയത്. 

ഉടനെ ആശുപത്രിയില്‍ എത്തിച്ചയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ചട്ടഞ്ചാല്‍ സ്വദേശനിയാണ് ഉമാവതി . മക്കള്‍ അഞ്ജലി, കാവ്യ .

Post a Comment

Previous Post Next Post