Top News

മദ്രസ്സ വിദ്യാർത്ഥികൾക്ക് നേരെയുളള അക്രമം ഗൗരവത്തോടെ കാണണം: എസ് എസ് എഫ്

കാസർകോട് : കഴിഞ്ഞ ദിവസം മദ്റസ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അക്രമം ഗൗരവതരമായി കാണണമെന്ന് എസ് എസ് എഫ് കാസർകോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.[www.malabarflash.com]

കുമ്പള ബംബ്രാണയിൽ 13 ഉം 17 ഉം വയസ്സ് പ്രായമുള്ള മദ്രസ വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി അക്രമിക്കാൻ തുനിഞ്ഞ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണം. 

പ്രതികളിലൊരാൾ ഇതിന് മുൻപും സമാനമായ കേസിൽ പോലീസ് താക്കീത് ലഭിച്ചയാളാണ്. ഇത്തരം പ്രതികളെ നിസാര വകുപ്പുകൾ ചേർത്ത് 24 മണിക്കൂർ പോലും പോലീസ് കസ്റ്റഡിയിൽ വെക്കാതെ വിട്ടയക്കുന്ന പ്രവണത തുടർന്നാൽ ഇനിയും ഇങ്ങനെയുള്ള അക്രമങ്ങൾ തുടരും. 

ജില്ലയിൽ നടക്കുന്ന ഇത്തരം കേസുകളിലെ പ്രതികൾക്കെതിരെ കോടതിയിൽ പോലീസിന് കൃത്യമായ തെളിവുകൾ നൽകാൻ സാധിക്കാത്തതിനാലാണ് ക്രിമിനലുകൾ ഇവിടെ അഴിഞ്ഞാടുന്നത്.
ഇനിയെങ്കിലും ഇത്തരം കേസുകളിലെ പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാക്കാതെ ശക്തമായ നടപടികളുമായി പോലീസ്
മുന്നോട്ട് വരണം.

നാടു മുഴുവൻ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് മതേതര വിശ്വാസികൾ കൈകോർത്ത് പിടിച്ച് മുന്നോട്ട് നീങ്ങുമ്പോൾ
ജനശ്രദ്ധ തിരിച്ച് വിടാനും സമുദായിക ധ്രുവീകരണവും ലക്ഷ്യം വെച്ചുള്ള ഇത്തരം അതിക്രമങ്ങൾക്ക് തടയിടണമെന്ന്
എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

Previous Post Next Post