Top News

സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍

ചെറുവത്തൂര്‍: സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരിയിലെ വിനോദ് കുമാറിന്റെ ഭാര്യ ചന്ദ്രലേഖ(44)യാണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ ഭര്‍തൃവീട്ടില്‍ വച്ചാണ് സംഭവം. ചീമേനി പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 

രണ്ട് പെണ്‍മക്കളുണ്ട്. ഉദിനൂര്‍ നടക്കാവിലെ ഗോവിന്ദന്റെ മകളാണ്. പ്രകാശന്‍, ചിത്ര എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post