Top News

എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക മുള്ളേരിയയില്‍

മുള്ളേരിയ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ദേശവ്യാപകമായി സംഘടിപ്പിച്ചിരുന്ന മനുഷ്യ ജാലികയുടെ ഈ വര്‍ഷത്തെ ജാലികാ റാലിയും സംഗമവും മുള്ളേരിയ ടൗണില്‍ നടക്കും.[www.malabarflash.com]

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. 

അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ സ്വാഗതം പറഞ്ഞു. ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈര്‍ ദാരിമി പൊവ്വല്‍, ഹാശിം ദാരിമി ദേലമ്പാടി, ഷാഫി ഹാജി, അസീസ് അസ്ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post