Top News

മാതാവ് വിളക്ക് കത്തിക്കുന്നതിനിടെ ഇടവഴിയിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് കാറിടിച്ച് മരിച്ചു

ആലപ്പുഴ: മാതാവ് വിളക്ക് കത്തിക്കുന്നതിനിടെ മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ് കാറിടിച്ച് മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ കൊച്ചുവെളിയില്‍ കണ്ടത്തില്‍ രാഹുല്‍ ജി കൃഷ്ണന്റെ മകള്‍ ശിവാംഗി (ഒമ്പതുമാസം) ആണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച വൈകിട്ട് 6.20നായിരുന്നു സംഭവം. ഓട്ടോ തൊഴിലാളിയായ രാഹുല്‍ സനാതനം വാര്‍ഡില്‍ സായികൃപയില്‍ വീട്ടില്‍ ഒന്നരവര്‍ഷമായി വാടകയ്ക്ക് താമസിക്കുകയാണ്. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റില്ല. വളവിലാണ് വീട്. ഇരുട്ട് പരന്നതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരുംകണ്ടില്ല. 

അപകടമുണ്ടായ ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. 

മാതാവ്: കാര്‍ത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. നോര്‍ത്ത് പോലിസ് കേസെടുത്തു.

Post a Comment

Previous Post Next Post