Top News

പാറശ്ശാലയിൽ പിതാവിന്‍റെ കയ്യിൽ നിന്ന് നിലത്ത് വീണ നാലുവയസുകാരൻ മരിച്ചു


തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ പിതാവിന്റെ കയ്യിൽ നിന്ന് നിലത്ത് വീണ നാലുവയസുകാരൻ മരിച്ചു. രജിൻ-ധന്യ ദമ്പതികളുടെ ഏക മകനായ ഇമാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ പരിക്കേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.


നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. പിതാവിന്‍റെ കൈയില്‍ നിന്ന് തലയടിച്ചാണ് കുട്ടി വീണത്. ഉടന്‍ തന്നെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post