Top News

ഒന്നര മാസം മുൻപ് കപ്പലിൽ നിന്ന് മരിച്ച നാവികന്റെ മൃതദേഹം തിങ്കളാഴ്ച വീട്ടിലെത്തും

ഉദുമ : ജപ്പാനിൽ നിന്ന് യു എസ് തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ട തൈബേക്ക് എക്സ്പ്ലോറർ എന്ന എൽ പി ജി കപ്പലിൽ യാത്രാമധ്യേ മെയ്‌ 14 ന് മരണപ്പെട്ട തിരുവക്കോളി അങ്കകളരിയിലെ പ്രശാന്തിന്റെ (39) മൃതദേഹം തിങ്കളാഴ്ച ബന്ധുക്കൾക്ക് കൈമാറും. അങ്കകളരിയിലെ വീട് തൽക്കാലം പൂട്ടി കിടക്കുന്നതിനാൽ ഉദുമ പാക്യാരയിലെ കുടുംബ വീട്ടിലായിരിക്കും മൃതദേഹം കൊണ്ടു വരിക.[www.malabarflash.com] 

ലഭിച്ച വിവരമനുസരിച്ച് യു എസിൽ നിന്ന് മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് മുംബൈയിൽ എത്തുക. അവിടെ നിന്ന് രാവിലെ 8.50ന്റെ ഇൻഡിഗോ 6ഇ 6674/30 നമ്പർ വിമാനത്തിൽ 10.20 ന് മംഗ്ലൂറിലെത്തും. 11.30 നകം വീട്ടിലെത്തുമെന്നാണ്പ്രതീക്ഷിക്കുന്നത്. 

മുംബൈയിൽ നിന്ന് വില്യംസൻ കപ്പൽ കമ്പനി പ്രതിനിധികളും ഒപ്പമുണ്ടാകുമെന്ന് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അനുബന്ധ ചടങ്ങുകൾക്ക് ശേഷം മലാംകുന്നിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

മർച്ചന്റ്നേവി ജീവനക്കാരൻ ഉദുമ പാക്യാരയിലെ പരേതനായ
ചക്ലി കൃഷ്ണന്റെയും സരോജിനി യുടെയും മകനാണ്. നീലേശ്വരം തൈ ക്കടപ്പുറത്തെ ലിജിയാണ് ഭാര്യ. വിദ്യാർഥികളായ അൻഷിത, അഷ്‌വിക മക്കൾ. സഹോദരങ്ങൾ: പ്രദീപ്‌ (മർച്ചന്റ്നേവി), പ്രസീത (ഖത്തർ).

Post a Comment

Previous Post Next Post