Top News

കുതിരയെ ലൈംഗികമായി പീഡിപ്പിച്ചു; 30കാരൻ അറസ്റ്റിൽ

 

Representational Image

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ഹോഴ്സ് റൈഡിങ് അക്കാദമിയിലെ കുതിരയെ ലൈംഗികമായി പീഡിപ്പിച്ച 30കാരൻ അറസ്റ്റിലായി. ചോട്യ സുന്ദർ കോബ്രഗഡെ എന്ന 30കാരനാണ് അറസ്റ്റിലായത്. ഗിട്ടിഖാദൻ ഏരിയയിലെ അക്കാദമിയിൽ മേയ് 17നായിരുന്നു സംഭവം. (www.malabarflash.com)

രാത്രി യുവാവ് സ്ഥാപനത്തിൽ അതിക്രമിച്ച് കയറുന്നത് സുരക്ഷാ ജീവനക്കാരന്‍റെ ശ്രദ്ധയിൽപെടുകയായിരുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അക്കാദമിയിലെ കുതിരകളിലൊന്നിനെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുന്നത് മനസ്സിലായത്. തുടർന്ന്, അക്കാദമി നടത്തിപ്പുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post