NEWS UPDATE

6/recent/ticker-posts

സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിച്ചു, പ്രതി പിടിയിൽ

കൊച്ചി: കൊച്ചിയിൽ പ്രമുഖ സീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ചയാൾ പിടിയിൽ. എറണാകുളം പറവൂർ സ്വദേശി ശരത് ഗോപാലിനെയാണ് കൊച്ചി സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

പ്രതിയുടെ നിരന്തരമായ ശല്യം കാരണം കഴിഞ്ഞ ജനുവരിയിലാണ് നടി പൊലീസിൽ പരാതി നൽകിയത്. നീലു സ്വർഗം എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. 

അന്വേഷണത്തിൽ ശരതിനെതിരായ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചു. പിന്നാലെ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഷമീർ ഖാന്റെ നേത്യത്വത്തിലുളള സംഘം പറവൂർ മനക്കപ്പടിയിൽ നിന്നും ശരതിനെ പിടികൂടുകയായിരുന്നു

Post a Comment

0 Comments