Top News

സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി, തെറിച്ചുവീണ വയോധികൻ ടയറിനടിയിൽപ്പെട്ടു; വിമുക്തഭടന് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട്-ആര്യനാട് റോഡില്‍ തോളൂര്‍ പെട്രോള്‍ പമ്പിനു സമീപം വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ വിമുക്തഭടന്‍ മരിച്ചു. ഉഴമലയ്ക്കല്‍ വാലൂക്കോണം മുതിയാംകോണം ചിന്നു ഭവനില്‍ കെ.രവീന്ദ്രന്‍ നായര്‍ (65) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച മുതിയാംകോണം സ്വദേശി അനീഷ് കുമാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. (www.malabarflsha.com)


ആര്യനാട് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍നിന്ന് കാര്‍ വന്നതോടെ സ്‌കൂട്ടര്‍ ലോറിയില്‍ തട്ടി. തെറിച്ചുവീണ രവീന്ദ്രന്‍ നായര്‍ ലോറിയുടെ ടയറിനടിയില്‍പെടുകയായിരുന്നു.

Post a Comment

Previous Post Next Post