ഉദുമ:ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പണിയുന്ന ആസ്ഥാന മന്ദിരത്തിൻ്റെയും സിഎച്ച് സെൻ്ററിൻ്റെയും ശിലാസ്ഥാപനം മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.[www.malabarflash.com]
ശാഖാതലം മുതൽ ദേശീയ തലം വരെ മുസ് ലിം ലീഗ് ഓഫീസുകൾ ഉയർന്നു വരികയാണെന്നും പാർട്ടി ഓഫീസുകൾ മുസ് ലിം ലീഗിന് ഊർജ്ജം പകരുന്ന കേന്ദ്രങ്ങളാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. നല്ല രാഷ്ട്രീയ ബോധമുള്ളവരാണ് മുസ് ലിം ലീഗുകാർ. രാഷ്ട്രീയ പ്രവർത്തനം പ്രൊഫഷണലിസത്തിലേക്ക് മാറിയപ്പോൾ പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ പാർട്ടി ഓഫീസുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. മുസ് ലിം ലീഗ് എത്രത്തോളം പ്രവർത്തന സജ്ജമായിട്ടുണ്ടെന്ന് എന്നതിൻ്റെ തെളിവാണ് നാടുനീളെ ഉയർന്നു വരുന്ന ഓഫീസുകൾ. തങ്ങൾ പറഞ്ഞു.
പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡ ൻ്റ് കാപ്പിൽ കെബിഎം ഷെരീഫ് അധ്യ ക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെഎസ് മുഹമ്മദ്ക്കുഞ്ഞി പ്രാർത്ഥന നടത്തി.മുസ് ലിം ലീഗ് നേതാവും ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കെഎ മുഹമ്മദലിയെ മുനവ്വറലി തങ്ങൾ ആദരിച്ചു. മുസ് ലിം ലീഗിലേക്ക് കടന്നു വന്ന ഇടതു സഹ യാത്രികരായ കോട്ടിക്കുളത്തെ ഇർഫാൻ പള്ളിക്കാൽ, അബ്ദുല്ല കവിത എന്നിവർക്ക് തങ്ങൾ മെമ്പർഷിപ്പ് നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.
പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡ ൻ്റ് കാപ്പിൽ കെബിഎം ഷെരീഫ് ഉദുമ ടൗണിൽ സൗജന്യമായി നൽകിയ ഒമ്പത് സെൻ്റ് സ്ഥ ത്താണ് ആസ്ഥാനമന്ദിരം പണിയുന്നത്. മന്ദിരത്തിൻ്റെ താഴത്തെ നിലയിൽ ആധുനിക സജ്ജീകരണത്തോടു കൂടിയ സിഎച്ച് സെൻ്ററും, ഒന്നാം നിലയിൽ മുസ് ലിം ലീഗ് ഓഫീസും രണ്ടാം നിലയിൽ കോൺ ഫറൻസ് ഹാളുമാണ് പണിയുക.
0 Comments