Top News

സാമ്പത്തിക ഇടപാടിനെചൊല്ലി തർക്കം, വീട്ടിലെത്തി ബഹളം വച്ചു; റാപ്പർ ഡബ്സി അറസ്റ്റിൽ


മലപ്പുറം: റാപ്പർ ഡബ്സിയെ (മുഹമ്മദ് ഫാസിൽ) പൊലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി.

Post a Comment

Previous Post Next Post