കാസര്‍കോട്: ചെര്‍ക്കള പുലിക്കുണ്ടില്‍ ഓടികൊണ്ടിരിക്കെ പുത്തന്‍ കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മുംബൈയിലെ അഞ്ചംഗകുടുംബം തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ കാറിന് തീപിടിച്ചത്. മുംബൈയില്‍ നിന്നും കണ്ണപുരത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച മാരുതി എര്‍ട്ടിഗ സി.എന്‍.ജി കാറിനാണ് തീപിടിച്ചത്. (www.malabarflash.com)
ഇഖ് ബാല്‍ അഹമ്മദ് കുട്ടി, ഭാര്യ റുബീന, മക്കളായ നൗഫല്‍സ, അഫീന, ഉമ്മര്‍ എന്നിവര്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ന്യൂ മുംബൈയില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തേക്ക് കുടുംബം സി.എന്‍.ജി കാറില്‍ പോകുകയായിരുന്നു. ചെര്‍ക്കള പിലിക്കുണ്ടിനടുത്തെത്തിയപ്പോള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇഖ് ബാല്‍ അഹമ്മദ് കുട്ടി ഉടന്‍ കാര്‍ നിര്‍ത്തുകയും ഭാര്യയെയും മക്കളെയും വിളിച്ചുണര്‍ത്തി വാഹനത്തില്‍ നിന്ന് പുറത്തിറക്കുകയുമായിരുന്നു. കാര്‍ വാങ്ങിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ എന്ന് വാഹനത്തിന്റെ ഉടമ ഇക്ബാല്‍ മുഹമ്മദ് കുട്ടി പറഞ്ഞു.
തീപ്പിടിച്ചകാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിനകത്തുണ്ടായിരുന്ന 62,500 രൂപയും നാലു പവന്റെ സ്വര്‍ണ്ണാഭരണവും രണ്ട് മൊബൈല്‍ ഫോണുകളും ക്യാമറയും, വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി കാറിലെ തീയണച്ചു. അപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു. 50 ദിവസം മുമ്പ് മുംബൈയില്‍ താമസിക്കുന്ന ഇവര്‍ കണ്ണപുരത്തെ റുബീനയുടെ സഹോദരന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേന കുതിച്ചെത്തിയാണ് തീഅണച്ചത്. അഗ്‌നി രക്ഷാ സേനാംഗങ്ങളായ അഭയ്സെന്‍ ജെ. എ, ഇ. പ്രസീദ്, എല്‍ബി ടി.എസ്, ജിതിന്‍ കൃഷ്ണന്‍ കെ. വി, ഹോംഗാര്‍ഡ്മാരായ ശൈലേഷ് എം. കെ, രാഗേഷ് എം.പി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments