Top News

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു, കണ്ടത് രക്തം വാർന്ന നിലയിൽ; മണ്‍കൂനയിൽ തട്ടി ബൈക്ക് മറിഞ്ഞെന്ന് നിഗമനം

മഞ്ചേരി: തൃക്കലങ്ങോട് മരത്താണിയിൽ ബൈക്ക് മറിഞ്ഞ് വ്ലോഗർ മരിച്ചു. വഴിക്കടവ് ആലപ്പൊയിൽ ചോയത്തല വീട്ടിൽ ഹംസയുടെ മകൻ ജുനൈദാണ് (32) മരിച്ചത്.[www.malabarflash.com]


വെള്ളിയാഴ്ച വൈകീട്ട് 6.20നാണ് അപകടം. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മഞ്ചേരിയിൽനിന്ന് വഴിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച പൂവ്വത്തിപ്പൊയിൽ വലിയ ജുമാ മസ്ജിദിൽ ഖബറടക്കും. മാതാവ്: സൈറാബാനു. മകൻ: മുഹമ്മദ് റെജൽ.

Post a Comment

Previous Post Next Post