NEWS UPDATE

6/recent/ticker-posts

പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമുള്ള കു‍ഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; അന്വേഷണമാരംഭിച്ച് പൊലീസ്

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. (www.malabarflash.com)

തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറ‍ഞ്ഞിരിക്കുന്നത്.

കൂലിപ്പണിക്കാരാണ് ഇവർ. പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.   

Keywords: 4 month old baby, Dead, Well, Kannur, Pappinissery, Police, Investigation, Kerala News, Kannur News, Pappinissery News

Post a Comment

0 Comments