Top News

യുവമോർച്ച നേതാവടക്കം 60 സംഘപരിവാറുകാർ സി.പി.എമ്മിൽ; ‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കുന്നു’

പത്തനംതിട്ട: യുവമോർച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ്, ബിജെപി ജില്ല ഐടി സെൽ കൺവീനർ വിഷ്ണുദാസ് അടക്കം 60 പേർ സംഘ്പരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നതായി സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ആർഎസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പി.എസ്. പ്രണവ്, എ.ബി.വി.പി ജില്ല കമ്മിറ്റിയംഗം ശിവപ്രസാദ്, ആർ.എസ്.എസ് നാരങ്ങാനം മണ്ഡലം വിദ്യാർഥി പ്രമുഖ് ശരത് എന്നിവരും പാർട്ടി മാറിയവരിൽ ഉൾപ്പെടും.[www.malabarflash.com]


കുറെ നാളായി ബി.ജെ.പി പ്രവർത്തനങ്ങളിൽ നിന്ന് ഇവർവിട്ടു നിൽക്കയായിരുന്നു. യുവമോർച്ച ജില്ലാ സെക്രട്ടറി ജിത്തു രഘു നാഥ് സ്‌ഥാനം രാജി വയ്ക്കാതെയാണ് സി.പി.എമ്മിൽ ചേർന്നത്. ബി.ജെ.പി നേതൃത്വവുമായി ഏറെ നാളായി തുടർന്ന പ്രശ്നങ്ങളാണ് പാർട്ടി വിടാൻ കാരണമെന്നാണു പറയുന്നത്. ഉപാധികളില്ലാതെയാണ് സി.പി.എമ്മിൽ ചേർന്നതെന്നും കൂടുതൽ ബി.ജെ.പി പ്രവർത്തകർ പാർട്ടി വിടുമെന്നും ഇവർ പറയുന്നു.

പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. ഏരിയ സെക്രട്ടറി എം.വി സഞ്ജു അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം എൻ. സജികുമാർ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. നിസാം, ജില്ല കമ്മിറ്റിയംഗങ്ങളായ സൂരജ് എസ്. പിള്ള, സോബി ബാലൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post