Top News

പുഴയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു; മരിച്ചത് സഹോദരങ്ങളുടെ മക്കൾ

കാസർകോട്: പയസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്‌റഫ് - ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്‌റഫിന്റെ സഹോദരന്‍ മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്.[www.malabarflash.com]


ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണു അപകടം. പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ആഴമുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോൾ കയത്തില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തിയത്.

ആദ്യം റിയാസിന്റെയും പിന്നീട് യാസിൻ, സമദ് എന്നിവരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഷ്‌റഫ്  - ശബാന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് മരിച്ച മുഹമ്മദ് യാസീൻ. ഫാത്തിമത്ത് സഫ, അമീൻ എന്നിവർ സഹോദരങ്ങളാണ്. 

സിദ്ദീഖ്- റംല ദമ്പതികളുടെ മകനായ റിയാസിൻ്റെ ഏക സഹോദരി റിസ് വാന. 

മജീദ് - ശഫീന ദമ്പതികളുടെ മകനാണ് സമദ്. സഹോദരി: ശ്യാമിലി.

Post a Comment

Previous Post Next Post