Top News

‘ഒട്ടേറെപ്പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു, മാപ്പ് ചോദിക്കുന്നു’: മണിപ്പുർ കലാപത്തിൽ ബിരേൻ സിങ്

ഇംഫാൽ‌: മണിപ്പുർ കലാപത്തിൽ ജനങ്ങളോട് മാപ്പു ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൻ സിങ്. 2025ൽ സാധാരണനില പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഒട്ടേറെപേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടു വിട്ടിറങ്ങി. 2025ൽ മണിപ്പുർ സാധാരണ നിലയിൽ എത്തുമെന്നും തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും ബിരേൻ സിങ് പറഞ്ഞു.[www.malabarflash.com]

‘‘ഈ വർഷം മുഴുവനും ദൗർഭാഗ്യകരമായിരുന്നു. കഴിഞ്ഞ മേയ് 3 മുതൽ ഇന്നുവരെ സംഭവിച്ചതിനു സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. എനിക്ക് ദുഃഖമുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങൾ മുൻകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണം. സമാധാനവും സമൃദ്ധിയും നിറഞ്ഞ മണിപ്പുരിലേക്ക് നമ്മൾ പുതിയ ജീവിതം ആരംഭിക്കണം’’ – ബിരേൻ സിങ് പറഞ്ഞു.

Post a Comment

Previous Post Next Post