Top News

'പത്രികയില്‍ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചു'; പ്രിയങ്കക്കെതിരെ ബി ജെ പി സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി എം പിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബി ജെ പി സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചാണ് പ്രിയങ്ക മത്സരിച്ചതെന്ന് ആരോപിച്ച് വയനാട് സ്ഥാനാര്‍ഥിയായിരുന്ന നവ്യ ഹരിദാസാണ് കോടതിയെ സമീപിച്ചത്.[www.malabarflash.com]

പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ പ്രിയങ്കയും കുടുംബാംഗങ്ങളും മറച്ചുവെച്ചെന്നാണ് ആരോപണം.

ഹരജി നിലനില്‍ക്കുന്നതാണോ അല്ലയോ എന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ പ്രാഥമിക വാദം നടക്കും.



Post a Comment

Previous Post Next Post