കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ വിട്ട് വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ലോറി നിയന്ത്രണം നഷ്ടമായി സമീപത്തെ വീടിനോട് ചേര്‍ന്ന മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന സിമന്‍റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.
വിദ്യാർഥിനികളുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് സംഭവസ്ഥലത്തേക്ക് ഉടൻ പോകാൻ നിർദേശിച്ച മന്ത്രി വി.ശിവൻകുട്ടി ജില്ലാ കലക്ടറോട് റിപ്പോർട്ടും തേടി.

0 Comments