ദുബൈ: യു എ ഇ ദേശീയദിന ആഘോഷ ഇമാറാത്ത് അൽ ഇത്തിഹാദ് അലങ്കരിച്ച വാഹനവുമായി ലണ്ടനിൽ മലയാളിയുടെ വാഹന പ്രചരണ യാത്ര.ദുബൈയിൽ എല്ലാ യു എ ഇ ദേശീയ ദിനാഘോഷ വേളകളിലും വാഹനം അലങ്കരിച്ചു ശ്രദ്ധേയനായ കാസർകോട് ബേക്കൽ സ്വദേശി ഇഖ്ബാൽ ഹബ്തൂറാണ് വേറിട്ട വഴി തിരഞ്ഞെടുത്തത്.[www.malabarflash.com]
ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരം, പാർലമെൻറ് മന്ദിരം, ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിൽ യു എ ഇ ഭരണാധികാരികളുടെ ചിത്രങ്ങളും പതാകയും ആലേഖനം ചെയ്ത വാഹനപ്രദർശനം നടത്തിയത്.
53-ാം ദേശീയദിനമായതിനാൽ 53 വർഷം പഴക്കമുള്ള ക്ലാസിക് വാഹനമാണ് അലങ്കരിച്ചത്.യു എ ഇ പ്രസിഡൻറ് മുഹമ്മദ് ബിൻ സായിദ് ,യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പതിച്ചത്.
കഴിഞ്ഞ 13 വർഷമായി ഇഖ്ബാൽ ദുബൈയിൽ കാർ പ്രദർശനം നടത്തിയിട്ടുണ്ട്. ഭരണാധികാരികളുടെ പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയ ഇഖ്ബാൽ ദുബൈ തന്റെ പോറ്റമ്മയാണ് എന്ന് പറയുന്നു.
ബന്ധുവും ബ്രിട്ടീഷ് പൗരനുമായി സഹീർ റഹ്മാനും ചേർന്നാണ് പ്രചാരണം നടത്തിയത്
0 Comments