ഉദുമ: കേരള സ്കൂൾ കായിക മേളയിലെ മിന്നും താരം വേഗറാണി രഹ്ന രഘുവിന് ജന്മനാട്ടിൽ ബ്രദേഴ്സ് ക്ലബ്ബ് വെടിക്കുന്ന്, ബാര ഗവൺമെൻ്റ് ഹൈസ്കൂൾ പി.ടി.എ എന്നിവരുടെ നേതൃത്വത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. മാങ്ങാട് ടൗണിൽ നിന്ന് ബാര ഹൈസ്കൂൾ എച്ച്.എം ശങ്കരൻ. കെ രഹ്നയെ ബൊക്കെ നൽകി സ്വീകരിച്ചു ക്ലബ്ബ് പ്രസിഡണ് പുരുഷോത്തമൻ ഹാരാർപ്പണം ചെയ്തു.[www.malabarflash.com]
തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബാര ഗവ ഹൈസ്കൂളിലേക്ക് ആനയിച്ചു. വിദ്യാർത്ഥികളും നാട്ടുകാരും പി.ടി.എ ഭാരവാഹികളും അധ്യാപകരും ഘോഷയാത്രയിൽ അണി നിരന്നു.
ഘോഷയാത്ര വിദ്യാലയത്തിെയപ്പോൾ വിദ്യാർത്ഥികൾ എല്ലാം ചേർന്ന് രഹ്നയെ ഹർഷാരവത്തോടെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട് പുരുഷോത്തമൻ അധ്യക്ഷം വഹിച്ചു. എം.കെ. വിജയൻ, സുധാകരൻ, ദീപാ ബാലകൃഷ്ണൻ, അജിത്ത് കളനാട് , മണികണ്ഠൻ സംസാരിച്ചു. എച്ച്.എം. ശങ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ബാരയിലെ കായികാധ്യാപകനും രഹ്ന എന്ന താരത്തെ ഈ മേഖലയിലേക്ക് കൈ പിടിച്ചുയർത്തുകയും ചെയ്ത ശ്രീ സതീശൻ മാസ്റ്റർ നന്ദിയും പറഞ്ഞു .
Post a Comment