Top News

കേരള യുവജന സമ്മേളനം: എസ് വൈ എസ് ജില്ലാ പ്ലാറ്റിനം സഫർ തളങ്കരയിൽ നിന്നും പ്രയാണം തുടങ്ങി

കാസർകോട്: എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്ലാറ്റിനം സഫർ തളങ്കരയിൽ നിന്നും പ്രയാണം തുടങ്ങി.ഉത്തര മേഖലയും, ദക്ഷിണ മേഖലയും തളങ്കര മാലിക്ദീനാർ മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്.[www.malabarflash.com]

 കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ജാഥാ നായകരായ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫിക്കും ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂരിനും പതാക കൈമാറി. മാലിക്‌ദീനാർ മഖാം സിയാറത്തിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം നേതൃത്വം നൽകി. സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ ഉദ്ഘാടന സംഗമത്തിൽ അധ്യക്ഷത വഹിച്ചു. 

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം ദർബാർകട്ട സ്വാഗതം പറഞ്ഞു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, മൊയ്തു സഅദി ചേരൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബൂബക്കർ കാമിൽ സഖാഫി, ബായാർ സിദ്ധീഖ് സഖാഫി, സി എം എ ചേരൂർ, ഇത്തിഹാദ് മുഹമ്മദ് ഹാജി, അഷ്‌റഫ് കറിപ്പൊടി, അബ്ദുൽ റഹീം സഖാഫി ചിപ്പാർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് , എം പി അബ്ദുല്ല ഫൈസി, അബ്ദുൽ ഹമീദ് ബെണ്ടിച്ചാൽ, ഷംസുദ്ദീൻ കോളിയാട്, ഖലീൽ തളങ്കര, തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

Previous Post Next Post