Top News

സിപിഐ എം ഉദുമ ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും

ഉദുമ: സിപിഐ എം ഉദുമ ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും. ബുധൻ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിലെ കെ നാരായണൻ നഗറിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.[www.malabarflash.com]

വ്യാഴം വൈകിട്ട് നാലിന് പാലക്കുന്ന് മത്സ്യമാർക്കേറ്റ് കേന്ദ്രീകരിച്ച് പൊതു പ്രകടനവും റെഡ് വളണ്ടിയർമാർച്ചും ആരംഭിക്കും. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാസർ കോളായി  പ്രഭാഷണം നടത്തും.

പൊതുസമ്മേളനം നടക്കുന്ന പി രാഘവൻ നഗറിൽ സംഘാടക സമിതി ചെയർമാൻ കെ കുഞ്ഞിരാമനാണ് പതാകയുർത്തിയത്. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠൻ :എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post