Top News

ദുബൈയിലെ മംസാർ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാസർകോട് സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ദുബൈ: മംസാർ ബീച്ചിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാസർകോട്ടെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെങ്കള തൈവളപ്പ് സ്വദേശിയും ദുബൈയിൽ വസ്ത്ര വ്യാപാരിയുമായ എ പി അശ്‌റഫ് - നസീമ ദമ്പതികളുടെ മകൻ മഫാസ് (15) ആണ് മരിച്ചത്. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അപകടത്തിൽപ്പെട്ട അതേസ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റി.[www.malabarflash.com]

വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു മഫാസ് ഒഴുക്കിൽപ്പെട്ടത്. ദുബൈയിലെ നാഇഫിലാണ് കുടുംബം താമസിക്കുന്നത്. അവധി ദിവസമായ വെള്ളിയാഴ്ച മഫാസ് കുടുംബസമേതം മംസാർ ബീച്ചിൽ എത്തിയിരുന്നു. പന്ത് തട്ടി കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണപ്പോൾ എടുക്കാൻ പോയപ്പോൾ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. ദുബൈ ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു മഫാസ്. 

 സഹോദരങ്ങൾ: മുഈസ്, മെഹ്‌വിശ്, മാസിൻ. തൈവളപ്പ് മഹല്ല് ഗൾഫ് കമ്മിറ്റി പ്രസിഡന്റാണ് എ പി അശ്‌റഫ്.

Post a Comment

Previous Post Next Post