Top News

തേയില ചെടികൾക്ക് ഇടയിൽ പതിയിരുന്ന് പുലി, കുട്ടിയെ കടിച്ചുവലിച്ചു; ബാലികയുടെ മരണത്തിൽ തേങ്ങി നാട്

പാലക്കാട്: വാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ ബാലിക മരിച്ചതിന്റെ ദുഃഖത്തിൽ പ്രദേശവാസികൾ. വാൽപാറയ്ക്ക് അടുത്തായി ഈഴേമല മറ്റം എസ്റ്റേറ്റിലാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ താമസിക്കുന്നത്. കുട്ടി താമസസ്ഥലത്തിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോൾ തേയില ചെടികൾക്ക് ഇടയിൽ പതിയിരുന്ന പുലി കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് സമീപവാസികൾ വനമേഖലയിൽ തിരച്ചിൽ നടത്തി.[www.malabarflash.com]


പിന്നീട് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ കുറ്റിക്കാടുകൾ നീക്കം ചെയ്യാൻ അധികൃതർ നടപടിയെടുക്കാത്തത് ദുഃഖകരമാണെന്ന് നാട്ടുകാർ പറഞ്ഞു. 

പലതവണ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. വാൽപാറ മേഖലയിലെ എല്ലാ എസ്റ്റേറ്റ് പ്രദേശങ്ങളിലെയും കുറ്റിക്കാടുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വന്യമൃഗശല്യം മൂലം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ വലയുകയാണ് നാട്ടുകാർ.

Post a Comment

Previous Post Next Post