Top News

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ജറുസലം: ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ ‍ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു.[www.malabarflash.com]


ബറ്റാലിയനിലെ സിഗ്നൽ ഓഫിസർ കേഡറ്റായ ഡാനിയൽ അവീവ് ഹൈം സോഫർ (19), ബറ്റാലിയനിലെ ഐടി സ്പെഷ്യലിസ്റ്റായ ടാൽ ഡ്രോർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ‍ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതിൽ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു. മറ്റൊരു ‍‍ഡ്രോണാണ് വടക്കൻ ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളത്തിൽ പതിച്ചത്.

Post a Comment

Previous Post Next Post