Top News

ഇസ്‌ലാം എജ്യുക്കേഷണല്‍ ബോര്‍ഡ്; കര്‍ണാടക ഓഫീസ് കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മംഗളുറു: സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കര്‍ണാടക ആസ്ഥാനത്തിന്റെ പുതിയ ഓഫീസ് മംഗലാപുരം കങ്കനാടിയില്‍ വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.[www.malabarflash.com] 

എസ് എം എ കര്‍ണാടക അധ്യക്ഷന്‍ സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ ഉജിരെ പ്രാര്‍ത്ഥന നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ സി പി സയിദലവി ചെങ്ങര പ്രഭാഷണം നടത്തി. 

മെമ്പര്‍മാരായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് ജെ എം കര്‍ണാടക സംസ്ഥാന ഉപാധ്യക്ഷന്‍ ഒ.കെ സഈദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.

കര്‍ണാടക ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ജപ്പു അബ്ദുല്‍ റഹ്മാന്‍ മദനി സ്വാഗതവും മുഫത്തിശ് ഹാഫിള് ഹനീഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post